കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ക്യാമറ പ്രിയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ക്യാമറയിൽ ഫോട്ടോ എടുക്കുന്നതും എടുത്ത ചിത്രങ്ങളും നിരവധി തവണ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ പുത്തൻ ക്യാമറ എല്ലാവർക്കും പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ.
കുറെ കാലമായി ഞാൻ ആഗ്രഹിച്ചിരുന്ന ഒരു സാധനം എനിക്ക് കിട്ടി, കനോൺ ഇ.ഒ.എസ് ആർ5, ഇതിലാണ് ഇനി ഞാൻ ഫോട്ടോ എടുക്കുക ക്യാമറ കാട്ടി അദ്ദേഹം പറഞ്ഞു. വീഡിയോ ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.