covid

തിരുവനന്തപുരം: തലസ്ഥാനത്തെ ആശങ്കയിലാക്കി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിൽ ഇന്ന് 558 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 542 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുളളത്. 12 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ജില്ലയിൽ ഇന്ന് 483 പേർ രോഗമുക്തി നേടുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ കൊവിഡ് സമ്പർക്കവ്യാപനം അതിരൂക്ഷമാകുന്ന ജില്ലയാണ് തിരുവനന്തപുരം.