തിരുവനന്തപുരം: അസി.സർജൻമാരെ നിയമിക്കപ്പെട്ട പട്ടിക വർഗക്കാരായ ഡോക്ടർമാരോട് ഹെൽത്ത് സർവീസ് ഡയറക്ടറേറ്ര് വിവേചനം കാണിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം അസി.സർജൻമാരായി പോസ്റ്റിംഗ് കിട്ടിയ പട്ടിക വർഗക്കാരായ 36 പേരെയും കാസർകോട്ടേക്കാണ് നിയമനം നൽകിയത്. ഇവർക്ക് ജോലിയിൽ ചേരാൻ ഒരാഴ്ച മാത്രമാണ് സമയം നൽകിയത്. അതിനിടയിൽ ഇവർക്ക് ജോലി ചേരാനാവശ്യമായ രേഖകൾ സംഘടിപ്പിക്കണം. അതേ സമയം ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് രണ്ടാഴ്ചത്തെ സമയമാണ് നേരത്തെ നൽകിയിരുന്നത്. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് നേരത്തെ കൗൺസലിംഗ് നടത്തിയിരുന്നു. ആകയുള്ള ഒഴിവുകളിൽ എവിടെയാണ് ചേരേണ്ടതെന്ന് തീരുമാനിക്കാൻ ഇവർക്ക് അനുവാദം നൽകിയിരുന്നതായും പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾ പറഞ്ഞു.എന്നാൽ ഈ സൗകര്യം പട്ടികവർഗക്കാർ നൽകിയുമില്ല. ജനറൽ വിഭാഗക്കാരുടെ നിയമനം ജനറൽ ട്രാൻസ്ഫറിന് മുമ്പാണ് നടത്തിയത്. പട്ടിക വർഗക്കാരുടേത് അതിന് ശേഷവും. അതോടെ പലരും തങ്ങൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലെത്തി. പട്ടിക വർഗക്കാർ മാത്രം കാസർകോട്ട് പോയി ജോലി ചെയ്യട്ടെ എന്നാണ് അധികൃതരുടെ നിലപാട്