തിരുവനന്തപുരം: സ്ഥാനക്കയറ്റത്തിലെ പൊരുത്തക്കേടിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പ്രതിഷേധിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്സ് അസോസിയേഷനും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനുമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തിയത്.
ക്ലർക്കുമാരായി ജോലിയിൽ പ്രവേശിക്കുന്ന മിനിസ്റ്റീരിയിൽ വിഭാഗം ഉദ്യോഗസ്ഥർ ഡിവൈ.എസ്.പി റാങ്കിൽ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥരാവുന്ന സംവിധാനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.സീനിയർ സൂപ്രണ്ടുമാർ ജോയിന്റ് ആർ.ടി.ഒമാരായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ യൂണിഫോമിട്ട് ഓഫീസിൽ എത്തുകയാണ്. യൂണിഫോം ഉപയോഗിക്കുന്നതിനുള്ള പൊലീസ് പരിശീലനം പോലും ഇവർ നേടുന്നില്ല. . സ്ഥാനക്കയറ്റത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് 16 ന് പണിമുടക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.