fire

ന്യൂയോർക്ക്: പസഫിക് വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ നിരവധി സംസ്ഥാനങ്ങളില്‍ അഗ്‌നിബാധ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. വടക്കന്‍ കാലിഫോര്‍ണിയയില്‍, അതിവേഗം പടരുന്ന അഗ്‌നിബാധയുടെ അതിഭീകരമായ രംഗങ്ങളാണ് പുറത്തുവരുന്നത്. കാട്ടുതീയുടെ പുകയും തീയുടെ ഓറഞ്ച് നിറവുമാണ് പ്രദേശത്താകെയുള്ളത്. പടിഞ്ഞാറന്‍ അമേരിക്കയില്‍ ഓറഞ്ച് നിറം പടർന്ന നഗരദൃശ്യങ്ങളുടെ ചിത്രങ്ങള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ട്വിറ്ററിലൂടെ പങ്കുവച്ചു.


കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായി പശ്ചിമതീരത്ത് കാട്ടുതീ പടരുന്നുവെന്ന് ഒബാമ ബുധനാഴ്ച ട്വീറ്റ് ചെയ്തു. പടിഞ്ഞാറന്‍ അമേരിക്കയില്‍ കാട്ടുതീയുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

fire

നമ്മളുടെ ഗ്രഹത്തെ പരിരക്ഷിക്കുന്നത് ബാലറ്റാണ്. നിങ്ങളുടെ ജീവിതം അതിനെ ആശ്രയിക്കുന്നു

എന്ന പോലെ വോട്ട് ചെയ്യുകയാണ് കാരണം അത് സത്യമാണ്. ചിത്രങ്ങള്‍ 3 ലക്ഷത്തിലധികം 'ലൈക്കുകളും' നൂറുകണക്കിന് അഭിപ്രായങ്ങളും നേടി. ഇതുവരെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഗ്‌നിബാധയില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്.

The fires across the West Coast are just the latest examples of the very real ways our changing climate is changing our communities. Protecting our planet is on the ballot. Vote like your life depends on it—because it does. pic.twitter.com/gKGegXWxQu

— Barack Obama (@BarackObama) September 10, 2020