ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിർത്തിയിയിൽ സംഘർഷം തുടരവേ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള ചർച്ച് മോസ്കോയിൽ പൂർത്തിയായിരുന്നു.. ചർച്ചയുടെ വിശദാംശങ്ങൾ പക്ഷേ ഇതുവരെ പുറത്തുവിട്ടിട്ടില്ല.. അതിനിടെ മേഖലയിലെ തന്ത്രപ്രധാനമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചതായി സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തു. കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് തടാകത്തിന് സമീപമുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശമായ നാലമത്തെ മലനിരയിലാണ് സൈന്യം നിലയുറപ്പിച്ചത്.
ആഗസ്റ്റ് അവസാനത്തോടുകൂടി ആരംഭിച്ച ദൗത്യമാണ് സൈന്യം ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചൈനീസ് സേനയുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന പ്രദേശമാണ് ഈ മേഖല. പാംഗോംഗ് തടാകത്തിന്റെ കിഴക്കന്‍ മേഖലയില്‍ സേനാനീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദൗത്യം ആരംഭിച്ചത്.
നേരത്തെ, പ്രദേശത്തെ മറ്റൊരു ഉയര്‍ന്ന പ്രദേശം ചൈനീസ് സേന കയ്യടക്കിയിരുന്നു. എന്നാല്‍ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്നതിലും മുകളിലാണ് ഇന്ത്യന്‍ സൈന്യം എത്തിയിരിക്കുന്നത്