diana-rigg

ലണ്ടൻ: 'ഗെയിം ഓഫ് ത്രോൺസ്’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബ്രിട്ടിഷ് നടി ഡയാന റിഗ് (82) അന്തരിച്ചു. ജീവിതത്തിന്റെ അവസാന നാളുകളിൽ മക്കളുടെ ഒപ്പം സ്വന്തം വസതിയിൽ തന്നെയായിരുന്നു ഡയാന. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

എച്ച്.ബി.ഒ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'ഗെയിം ഓഫ് ത്രോൺസിൽ' ഒലേന ടൈറൽ എന്ന കഥാപാത്രത്തെയാണ് ഡയാന റിഗ് അവതരിപ്പിച്ചിരുന്നത്. ഒൺ ഹെർ മജസ്റ്റീസ് സീക്രഡ് സർവീസ്’ എന്ന സിനിമയിൽ ജയിംസ് ബോണ്ടിന്റെ ഭാര്യയായും ഡയാന വേഷമിട്ടിട്ടുണ്ട്. 1960ൽ ‘ദി അവഞ്ചേഴ്സ്’ എന്ന ടിവി പരമ്പരയിയിലെ എമ്മ പീൽ എന്ന കഥാപാത്രത്തിലൂടെയാണു ഡയാന പ്രശസ്തയായത്.1938 ൽ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിലാണ് ജനനം. സ്‍കൂള്‍ പഠനകാലത്തുതന്നെ അഭിനയത്തോട് താല്‍പര്യം പുലര്‍ത്തിയിരുന്ന റിഗ് പിന്നീട് നാടക രംഗത്തും മികവ് തെളിയിച്ചിരുന്നു.

നിരവധി പേരാണ് ഡയാനയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലി അർപ്പിച്ചത്.