cpm

തിരുവനന്തപുരം: സി.പി.എം പ്രവർത്തകയും ആശ വർക്കറുമായ യുവതിയെ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ആശ (41) ആണ് മരിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗമായി പ്രവർത്തിച്ച് വരുന്ന ഇവർ ഇന്നലെ പാറശാല പാർട്ടി ഓഫിസിൽ നടന്ന കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു.

അഴകിക്കോണത്ത് പാർട്ടി ഓഫിസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അരുൺ കൃഷ്ണ ,ശ്രീകാന്ത് എന്നിവർ മക്കളാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.