rahul-gandhi

ന്യൂഡൽഹി: ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ട്വീറ്റ്. തട്ടിയെടുത്ത ഭൂമി കേന്ദ്രസർക്കാർ എപ്പോൾ തിരിച്ചുപിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതോ ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും രാഹുൽ പരിഹസിക്കുന്നു.

The Chinese have taken our land.

When exactly is GOI planning to get it back?

Or is that also going to be left to an 'Act of God'?

— Rahul Gandhi (@RahulGandhi) September 11, 2020

അതേസമയം അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. സേന പിന്മാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിലാണ് തീരുമാനമായത്. സ്ഥിതി സങ്കീർണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനുമാണ് നിലവിലെ ധാരണ.

രണ്ടു സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തി. രണ്ടര മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. മൂന്നു മാസത്തിൽ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.