ksrtc

തിരുവനന്തപുരം: ഒന്നു പൊളിച്ചടുക്കിയാലേ ശരിയാവൂ എന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ ദൂരെ നിന്നു പോലും നിരീക്ഷിക്കുന്നവർക്ക് അറിയാവുന്ന കാര്യമാണ്. കെ.എസ്.ആർ.ടി.സിയെ ഒന്നു ശരിപ്പെടുത്തിയെടുക്കാനാണ് ഈ സർക്കാർ അധികാരമേറ്റ നാൾ മുതൽ ശ്രമിക്കുന്നതും. അധികാരമേറ്റ ഉടൻ സർക്കാരിന്റെ നയം ജീവനക്കാരുടെ സംഘടനാ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതുമാണ്. അതിന്റെ ഭാഗമായാണ് കോർപ്പറേഷന്റെ സി.എം.ഡി കസേരയിൽ അന്ന് രാജമാണിക്യത്തെ ഇരുത്തിയത്.

തുടർന്നുവന്ന എ. ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി, എം.പി.ദിനേശ് ഇപ്പോൾ ബിജു പ്രഭാകർ... എല്ലാവരും സർക്കാർ നയത്തിന് അനുസൃതമായി തന്നെ നീങ്ങി. കൂട്ടത്തിൽ രാജമാണിക്യവും ടോമിൻ തച്ചങ്കരിയുമാണ് താരതമ്യേന കൂടുതൽ കാലം മേധാവികളായി ഇരുന്നത്. സർവീസ് കാര്യക്ഷമവും കൂടുതൽ ജനപ്രിയവുമാക്കാൻ ഇരുവരും ശ്രമിച്ചു. ഹേമചന്ദ്രൻ മികവ് കാട്ടിയെങ്കിലും കാലാവധി കുറവായിരുന്നു.

എന്നാൽ, മുൻഗാമികളെ അപേക്ഷിച്ച് പരിഷ്കാരം മുകൾ തട്ടിൽ നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് നിലവിലെ എം.ഡി ബിജു പ്രഭാകർ. പൊളിച്ചടുക്കൽ ചീഫ് ഓഫീസിൽ നിന്നു തന്നെ തുടങ്ങി.

കെ.എസ്.ആർ.ടി.സിയെ യാത്രക്കാരുമായി ബന്ധിപ്പിക്കുന്ന ഓപ്പറേഷൻ വിഭാഗം മേധാവിയെ മാറ്റിയതായിരുന്നു ഏറ്റവും അവസാനത്തെ പരിഷ്കാരം. ദക്ഷിണമേഖലാ മേധാവി ജി.അനിൽകുമാറാണ് പുതിയ ഓപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ. നിലവിലെ ഓപ്പറേഷൻ വിഭാഗം മേധാവിയായ പി.എം.ഷറഫ് മുഹമ്മദ് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരും. നേരത്തെ അദ്ദേഹത്തിന് രണ്ട് പദവിയുണ്ടായിരുന്നു. വിജിലൻസ് വിഭാഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഷറഫ് മുഹമ്മദിന് ആ ചുമതല മാത്രമായി നൽകുന്നതെന്നാണ് എം.‌ഡിയുടെ ഉത്തരവിൽ പറയുന്നത്.

ബസ് സർവീസുകളുടെ കാര്യത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ യാത്രക്കാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധമായിരുന്നു ഉണ്ടാക്കിയിരുന്നത്. ഓർഡിനറി ബസുകൾ വൻതോതിൽ വെട്ടിക്കുറച്ചതും ഫാസ്റ്റ് പാസഞ്ചറിന്റെ സർവീസ് ദൂരം രണ്ട് ജില്ലകളിൽ മാത്രമായി നിജപ്പെടുത്തിയതുമെല്ലാം യാത്രക്കാരെ അകറ്റുന്നതിന് കാരണമായി എന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ബിജു പ്രഭാകർ എം.ഡിയായശേഷം കോർപ്പറേഷൻ തലപ്പത്ത് വരുത്തുന്ന മൂന്നാമത്തെ പ്രധാനമാറ്റമാണിത്. കെ.എസ്.ആർ.ടി.സി അഡ്മിനിസ്‌ട്രേഷൻ ചുമതലയുണ്ടായിരുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനയാണ് ആദ്യം മാറ്റിയത്. പിന്നീട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന എൻജിനീയർ ജി.പി പ്രദീപ്കുമാറിനെ മാറ്റി.

​ക​ഷ്ട​കാ​ലം​ ​പ​ണ്ടേ​ ​തു​ട​ങ്ങി

കെ.​എ​സ്.​ആ​ർ.​ടി​.സി​യു​ടെ​ ​ക​ഷ്ട​കാ​ലം​ ​പ​ണ്ടേ​ ​തു​ട​ങ്ങി​യ​താ​ണ്.​ ​അ​തി​നൊ​പ്പ​മാ​ണ് ​ഇ​പ്പോ​ൾ​ ​കൊ​വി​ഡ് ​കൂ​ടി​ ​എ​ത്തി​യ​ത്.​ ​കൊ​വി​ഡ് ​കോ​ർ​പ്പ​റേ​ഷ​നെ​ ​വ​ല്ലാ​തെ​ ​ഉ​ല​ച്ചു​ ​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ​ത​ല​പ്പ​ത്ത് ​ബി​ജു​ ​പ്ര​ഭാ​ക​റി​നെ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ക്കു​ന്ന​ത്.​ ​ '​'​ഞാ​ൻ​ ​ഏ​തു​ ​വ​കു​പ്പി​ൽ​ ​ചെ​ന്നാ​ലും​ ​ഒ​രു​ ​ടീ​മി​നെ​ ​കി​ട്ടും.​ ​ആ​ ​സ്ഥാ​പ​നം​ ​ന​ന്നാ​ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന,​ ​അ​തി​നു​ ​വേ​ണ്ടി​ ​ക​ഠി​ന​പ്ര​യ​ത്നം​ ​ന​ട​ത്തു​ന്ന​വ​ർ​ ​സ​മീ​പി​ക്കും.​ ​ലോ​ട്ട​റി​ ​വ​കു​പ്പി​ലും​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ്പ​റേ​ഷ​നി​ലും​​​ ​ഫുഡ് ​സേ​ഫ്ടി​യി​ലും​ ​എ​ൻ.​ആ​ർ.​എ​ച്ച്.എ​മ്മി​ലും​ ​കൃ​ഷി​വ​കു​പ്പി​ലും​ ​ന​ല്ല​ ​ടീ​മി​നെ​ ​കി​ട്ടി.​ ​ഇ​വി​ടേ​യും​ 45​ ​ദി​വ​സം​ ​കൊ​ണ്ട് ​ന​ല്ല​ ​ടീ​മി​നെ​ ​കി​ട്ടി.​ ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കാ​ൻ​ ​എ​ന്റെ​ ​കൈയി​ൽ​ ​മ​രു​ന്നു​ണ്ട്.​ ​ഒ​രു​ ​പാ​ക്കേ​ജ് ​ത​യ്യാ​റാ​ക്കി​ ​വ​രി​ക​യാ​ണ്.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പി​ന്നീ​ട് ​അ​റി​യി​ക്കാം.​ ​രാ​ജ​മാ​ണി​ക്യ​വും​ ​ഹേ​മ​ച​ന്ദ്ര​ൻ​ ​സാ​റും​ ​ത​ച്ച​ങ്ക​രി​ ​സാ​റു​മൊ​ക്കെ​ ​നി​ര​വ​ധി​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ ​തു​ട​ങ്ങി​വ​ച്ചി​ട്ടു​ണ്ട്.​ ​അ​ത് ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ ​അ​തെ​ല്ലാം​ ​പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്''- എന്നാണ് സ്ഥാനമേറ്റെടുത്ത് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ബിജു പ്രഭാകർ വ്യക്തമാക്കിയത്

സർക്കാർ സഹായം

​സ​ർ​ക്കാ​ർ​ ശമ്പളം കൊടുത്ത് സഹായിക്കുന്നതുകൊണ്ടു മാത്രം മുന്നോട്ടു പോവുകയാണ് കെ.എസ്.ആർ.ടി.സി. ​1600 ബസുകൾ മാത്രമാണ് ഇപ്പോൾ ഒാടുന്നത്. വ​ണ്ടി​ക​ളെ​ല്ലാം​ ​ഓ​ടി​ക്കൊ​ണ്ടി​രു​ന്നപ്പോ​ൾ​ ​മാ​സം​ 190​ ​കോ​ടി​ ​രൂ​പ​യാ​ണ് ​കി​ട്ടി​യി​രു​ന്ന​ത്.​ ​അ​തി​ൽ​ 125​ ​കോ​ടി​ ​രൂ​പ​ ​ഡീ​സ​ലി​നു​ ​പോ​കും,​ 28​ ​കോ​ടി​ ​രൂ​പ​ ​ബാ​ങ്ക് ​ ക​ൺ​സോ​ർ​ഷ്യ​ത്തി​നും.​ ​ഏ​ഴ് ​കോ​ടി​ ​രൂ​പ​യു​ടെ​ ​സ്പെ​യ​ർ​പാ​ർ​ട്സും​ ​മൂ​ന്നു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​വേ​ണ്ടി​ ​വ​രും.​ 75​ ​കോ​ടി​ ​രൂ​പ​ ​വേ​ണം​ ​സ്ഥി​രം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ശ​മ്പ​ളം​ ​ന​ൽ​കാ​ൻ.​ ​ആ​റ് ​കോ​ടി​ ​രൂ​പ​ ​താ​ത്‌​കാ​ലി​ക​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ശ​മ്പ​ളം​ ​ന​ൽ​കാൻ വേണം.​ 986​ ​വ​ണ്ടി​ ​ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ക​യാ​ണ്.​ ​

സ​ർ​ക്കാ​ർ​ ​ഇ​ക്കൊ​ല്ലം​ ​നൂ​റു​ ​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​കെ.എസ്.ആർ.ടി.സിക്കു നൽകും. ​ ​17​ ​കോ​ടി​ ​രൂ​പ​ ​ക​മ്പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​ത്തി​നാ​ണ്. ഏറെ നാളായി മുടങ്ങി കിടന്നിരുന്ന കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കാനാണ് ബിജുവിന്റെ ശ്രമം. കി​ഫ്ബി​യി​ൽ​ ​നി​ന്നും​ ​പ​ണം​ ​ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് ​കൂ​ടു​ത​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ബ​സു​ക​ൾ​ ​വാ​ങ്ങു​ന്ന​തി​ന് ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​വാ​ദം​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​കൂടാതെ സി.​എ​ൻ.​ജി​ ​ബ​സു​ക​ളും വാങ്ങും.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ ​പോ​യ​ ​യാ​ത്ര​ക്കാ​രെ​ ​തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ് ​ബ​സ് ​ഓ​ൺ​ ​ഡി​മാ​ൻ​ഡ് ​എ​ന്ന​ ​പ​ദ്ധ​തി​ ​കൊ​ണ്ടു​ ​വ​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ലോ​ക്ക് ​ഡൗ​ൺ​ ​ആ​യ​ത്.​ ​പാ​ല​ക്കാ​ട് ​ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ​ ​വി​ജ​യ​മാ​യി​രു​ന്നു.

വരുമാനത്തിന് പുതിയ പദ്ധതി

കണ്ടം ചെയ്യാറായ ബസുകളെ രൂപമാറ്റം വരുത്തി കടകളാക്കാനും പദ്ധതിയുണ്ട്. ആദ്യ ബസ് മിൽമയാണ് വാടകയ്ക്ക് എടുത്തത്. ഇത് ഉടൻ കിഴക്കേക്കോട്ടയിൽ പ്രവർത്തനം ആരംഭിക്കും. മത്സ്യഫെഡ്, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങൾക്കു വേണ്ടി ആറ് ബസ് കടകളുടെ നിർമ്മാണവും നടന്നുവരികാണ്. സ്വകാര്യ വ്യക്തികൾ കൂടി താത്പര്യം അറിയിച്ചതോടെ ലേലം വിളിക്കാൻ തീരുമാനിച്ചു.

കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിവിലയ്ക്ക് പൊളിച്ചുവിറ്റാൽ കിട്ടുന്നത് വെറും ഒന്നര ലക്ഷം രൂപയാണ്. അതേബസ് അഞ്ച് വർഷം വാടകയ്ക്ക് നൽകിയാൽ 12 ലക്ഷം രൂപ ലഭിക്കും. അഞ്ചു വർഷത്തിന് ശേഷവും ഉപയോഗിക്കാമെന്നതും പദ്ധതിയുടെ നേട്ടമാണ്.