തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടത്തിനടുത്തു നാലുമുക്കിലെ ഒരു വീട്ടിൽ നിന്ന് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. കിണറിനകത്തു കിടക്കുന്ന പാമ്പ് ഉച്ചത്തിൽ ചീറ്റുന്നു. വിളിച്ചയാൾ ഇന്നലെ വൈകുന്നേരം വാവയെ വിളിച്ചിരുന്നു.അപ്പോൾ വാവ അപകടാവസ്‌ഥയിൽ ഉള്ള ഒരു സ്ഥലത്തു പാമ്പിനെ പിടികൂടുന്ന തിരക്കിലായിരുന്നു. അതുമാത്രമല്ല കിണറിനകത്തായതിനാൽ പേടിക്കേണ്ടതില്ലല്ലോ.സാധാരണ വെള്ളത്തിൽ കിടന്ന് ഉച്ചത്തിൽ ചീറ്റുന്നത് അണലിയോ ,മൂർഖനോ ആണ്.എന്തായാലും വിളിച്ച ഉടൻ തന്നെ വാവ സ്ഥലത്തെത്തി.നല്ല ആഴമുള്ള കിണർ ,തൊടി ഇടിഞ്ഞിരുന്നു. കൂടാതെ നല്ല പായലും. ഉറപ്പില്ലാത്ത മണ്ണ് അതിനാൽ ഇറങ്ങിയാൽ ഇടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്.അതിനാൽ കമ്പി വളച്ചു.
തൂക്കിയെടുക്കാൻ വാവ തീരുമാനിച്ചു. പാമ്പിനെ കമ്പിയിൽ ചുറ്റി ഉയർത്തിയപ്പോഴാണ് വാവ അത് കണ്ടത്,പാമ്പിന്റെ ജീവൻ നഷ്ടപ്പെട്ടോ എന്ന് സംശയം.മുകളിൽ എത്തുന്നത് വരെയും പാമ്പിന് ജീവൻ കാണണേ എന്ന് വാവ മനസിൽ പ്രാർത്ഥിച്ചു. വലിയ മൂർഖൻ പാമ്പ്. തല ഉയർത്തി വച്ചിരിക്കുന്നു.കണ്ടാൽ ജീവൻ ഉണ്ടെന്നേ തോന്നു.പക്ഷെ മൂർഖൻ പാമ്പ് ജല സമാധിയായി... വാവയ്ക്കു വിഷമം ഉണ്ടെകിലും അത് പുറത്തു കാണിക്കാതെ അടുത്ത സ്ഥലത്തു പാമ്പിനെ പിടികൂടാൻ യാത്രയായി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...