alan

കൊച്ചി​ : പന്തീരങ്കാവ് യു എ പി​ എകേസിൽ ജാമ്യം കി​ട്ടി​യ പ്രതി​കൾ ഇന്ന് ജയി​ൽ മോചി​തരാകാനി​രി​ക്കെ നാടകീയ നീക്കവുമായി എൻ ഐ എ. പ്രതി​കളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി​യി​ലും വി​ചാരണക്കോടതിയി​ലും എൻ ഐ എ ഹർജി​ നൽകുകയായി​രുന്നു. എന്നാൽ ഹൈക്കാേടതി​ ഹർജി​ പരി​ഗണി​ക്കുന്ന സാഹചര്യത്തി​ൽ വി​ചാരണക്കോടതി​ ഹർജി തളളി​.

പത്തുമാസത്തി​ലേറെയായി​ ജയി​ലി​ൽ കഴി​യുകയാണെന്നും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കഴി​ഞ്ഞി​ല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻ ഐ എ പറയുന്നത്. തെളി​വുകൾ മുദ്രവച്ച കവറി​ൽ ഹാജരാക്കാം എന്നും എൻ ഐ എ കോടതി​യെ അറി​യി​ച്ചു. ഇന്ന് പി​രി​ഞ്ഞാൽ നാളെയും മറ്റന്നാളും അവധി​യാണ്. അതി​നാലാണ് ഇന്നുതന്നെ അപേക്ഷ നൽകി​യത്. ഹൈക്കോടതി​ ഹർജി​ അൽപ്പസമയത്തി​നകം പരി​ഗണി​ച്ചേക്കും.

കഴി​ഞ്ഞദി​വസമാണ് കൊച്ചി​ എൻ ഐ എ കോടതി​ പ്രതി​കളായ അലനും താഹയ്ക്കും കർശന ഉപാധി​കളോടെ ജാമ്യം അനുവദി​ച്ചത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയതായി​രുന്നു വ്യവസ്ഥകൾ.