ice

മഞ്ഞൾ ഇട്ട ഐസ്ക്രീമോ ! നെറ്റി ചുളിക്കേണ്ട. അങ്ങനെയൊന്നുണ്ട്. അങ്ങ് അമേരിക്കയിലാണെന്നുമാത്രം. മഞ്ഞൾ മാത്രമല്ല, മുരിങ്ങയിലയും പുതിനയുമെല്ലാം ഐസ്ക്രീമിനൊപ്പമുള്ള കൂട്ടുകളാണവിടെ. ന്യൂയോർക്കിലെ ഇന്ത്യൻ റെസ്റ്റോറന്റ് ആണ് വ്യത്യസ്തമായ രൂചിക്കൂട്ടുകളോടെ ഐസ്ക്രീം തയ്യാറാക്കുന്നത്. കടയുടെ പേര് പോണ്ടിച്ചേരി.

അനിത ജയ്സിംഗാനിയും മകൾ അജന ജയ്‌യുമാണ് കട നോക്കി നടത്തുന്നത്. അവരുടെ പോണ്ടിച്ചേരി എൻ.വൈ.സി എന്ന് പേരുള്ള ഇൻസ്റ്റഗ്രാം പേജിൽ മുരിങ്ങയിലയും മഞ്ഞളുമൊക്കെയായി വിവിധ തരത്തിലുള്ള ഐസ്ക്രീമുകളുടെ പടവും പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇന്ത്യ 1948 എന്ന പേരിൽ ഒരു വെബ്സൈറ്റും അനിതയ്ക്കുണ്ട്. പരീക്ഷിക്കുന്ന വിഭവങ്ങളുടെ റസിപ്പികൾ അതിലുണ്ട്. വീട്ടിലുണ്ടാക്കിയ കോണുകളിലാണ് ഐസ്‌‌ക്രീം വിൽക്കുന്നത്. കോൺ ഉണ്ടാക്കുന്നതിൽ കുരുമുളക് ഒരു പ്രധാന ചേരുവയാണ്. അതും ഇവരുടെ ഐസ്ക്രീമിനെ വ്യത്യസ്തമാക്കുന്നു.