kangana

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഓഫീസ് കെട്ടിടം ഇടിച്ചുതകർത്ത സംഭവത്തിൽ നടിയ്ക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാർ. കെട്ടിടങ്ങൾ ഇടിച്ചതിലൂടെ താരത്തിന്റെ ഇമേജ് വളർത്തി വാനോളം വളർത്തിക്കൊടുത്തെന്നും, 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ബൃഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസമാണ് കങ്കണയുടെ ഓഫീസ് കെട്ടിടം തകർത്തത്. കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. അനധികൃത നിര്‍മാണം ആരോപിച്ചാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ കെട്ടിടം പൊളിച്ചുതുടങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കങ്കണ റണാവത്ത്... ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കൊവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം