നാലാമത്തെ സിനിമ അനൗൺസ് ചെയ്‌തുകൊണ്ട് സംവിധായകൻ സി വിശ്വനാഥൻ വിശ്വൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 'എന്റെ ആദ്യ സിനിമയുടെ കഥ എഴുതിയത് ശ്രീജിത്ത് ഐ പി എസ് ആണ് .ഒരു നായിക ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ പാർവ്വതി ആയിരുന്നു .സിനിമയുടെ പൂജ നടന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു.കിരൺ ബേദി ഐ പി എസ് ആയിരുന്നു മുഖ്യ അതിഥി പോരാത്തതിന് ഈ രാജ്യത്തെ സകല ഐപിഎസ് കാരും ഐ എ എസ് കാരും .. എന്നിട്ട് എന്തുണ്ടായി ഒരു ചുക്കും ഉണ്ടായില്ല .സുഹൃത്തുക്കളെ ഇത്തരം കലാപരിപാടിയിലൊന്നും ഒരു കാര്യവുമില്ല .. സിനിമ നന്നായാൽ നന്നായി മോശമായാൽ സ്വന്തം തന്തവരെ തെറി വിളിക്കും'- വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ധർമ്മജൻ ബോൾഗാട്ടി നായകനാകുന്ന ലീലാവിലാസം കൃഷ്ണൻകുട്ടി എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'എന്റെ നാലാമത്തെ സിനിമ അനൗൺസ് ചെയ്ത ദിവസമാണ് ഇന്ന് .കഴിഞ്ഞ പതിനഞ്ച് വർഷമായി സിനിമ 'ഉണ്ടയാക്കാൻ ' നടക്കുന്ന ഒരു മനുഷ്യനാണ് ഞാൻ .എന്റെ പിൻഗാമികളായ ചെറുപ്പക്കാർക്ക് വേണ്ടിയാണ് ഞാൻ ഈ കുറുപ്പ് എഴുതുന്നത് .എന്റെ ആദ്യ സിനിമയുടെ കഥ എഴുതിയത് ശ്രീജിത്ത് ഐ പി എസ് ആണ് .ഒരു നായിക ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ പാർവ്വതി ആയിരുന്നു .സിനിമയുടെ പൂജ നടന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു.കിരൺ ബേദി ഐ പി എസ് ആയിരുന്നു മുഖ്യ അതിഥി പോരാത്തതിന് ഈ രാജ്യത്തെ സകല ഐപിഎസ് കാരും ഐ എ എസ് കാരും .. എന്നിട്ട് എന്തുണ്ടായി ഒരു ചുക്കും ഉണ്ടായില്ല .സുഹൃത്തുക്കളെ ഇത്തരം കലാപരിപാടിയിലൊന്നും ഒരു കാര്യവുമില്ല .. സിനിമ നന്നായാൽ നന്നായി മോശമായാൽ സ്വന്തം തന്തവരെ തെറി വിളിക്കും ജസ്റ്റ് റിമംബർ ദാറ്റ് .(ചആ സിനിമ നന്ദി ഇല്ലാത്തവരുടെ ലോകം കൂടി ആണ് ട്ടോ .. രഞ്ജിത്തിന്റെ ഏതോ സിനിമയിൽ പറയുന്നത് പോലെ സിനിമ വിജയിക്കുന്നവന്റെ കലയാണ് .. )'