harbajan-singh

ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണങ്ങളിലൊന്നാണ് 'താലി'. ദേശങ്ങൾ മാറുന്നതിനനുസരിച്ച് താലിയിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്ന 'മോഡേൺ താലി' ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുകയാണ്.

ചിരിപടർത്താൻ മാത്രം എന്താണ് താലിയിൽ ഉള്ളതെന്നല്ലേ? സാധാരണ കണ്ടിട്ടുള്ളതിൽവച്ച് കുറച്ച് വ്യത്യാസമുണ്ട് ഈ താലിയ്ക്ക്. വലിയൊരു പാത്രത്തിൽ പൊറോട്ടയും കറികളുമൊക്കെ കാണാം. പാത്രത്തിന്റെ ഒരു വശത്തെ നീളത്തിലുള്ള ഭാ​ഗത്ത് വച്ചിരിക്കുന്ന 'വിഭവമാണ്' ഏവരെയും ചിരിപ്പിക്കുന്നത്.

ആ 'വിഭവം' എന്താണെന്നല്ലേ? ഫോണാണ് പ്ലേറ്റിന്റെ നീളത്തിലുള്ള ഭാഗത്തുവച്ചിരിക്കുന്നത്. ഫോൺ വയ്ക്കാൻ സ്ഥലമുള്ള 'മോഡേൺ താലി' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുകയും, ഇടതുകൈ കൊണ്ട് ഫോൺ ഉപയോ​ഗിക്കുകയും ചെയ്യുകയാണ് അദ്ദേഹം. രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

Modern thali with space for phone 📱 orders urs 😂😂😂😂 pic.twitter.com/jRfW7REH9M

— Harbhajan Turbanator (@harbhajan_singh) September 10, 2020