വാഷിംഗ്ടൺ: അമേരിക്കയിലെ ഭൂരിഭാഗം വനിത നേതാക്കളും സ്യൂട്ടിനൊപ്പം ഹീൽസാണ് പാദരക്ഷയായി ഉപയോഗിക്കാറുള്ളത്. എന്നാൽ, ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസാകട്ടെ സ്നീക്കേഴ്സിന്റെ ആരാധികയാണ്. സ്ഥാനാർത്ഥിയായതിന് ശേഷം കമലയുടെ ആദ്യ യാത്ര മിൽവ്യൂക്കീയിലെ പ്രചാരണ യോഗത്തിലേക്കായിരുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്നീക്കേഴ്സാണ് അവർ അന്ന് ധരിച്ചത്.
മുമ്പും പല പരിപാടികളിലും കമല ധരിച്ചിരുന്നത് സ്നീക്കേഴ്സാണ്. യുവതലമുറയോടൊപ്പം നിൽക്കാനുള്ള തന്ത്രമാണിതെന്നാണ് ഫാഷൻ നിരീക്ഷകരുടെ അഭിപ്രായം. 2018 ൽ കമലാ ദി കട്ടിന് നൽകിയ ഇന്റർവ്യൂവിൽ തന്റെ സ്നീക്കേഴ്സ് പ്രണയത്തെ പറ്റി പറയുന്നുണ്ട്.