1. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തി നിർണയം നടത്തിയ ബ്രിട്ടീഷ് ലോയർ?
2. പിരിച്ചുവിടപ്പെട്ട ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷൻ?
3. ആസൂത്രണ കമ്മിഷനു പകരം നിലവിൽ വന്ന സംവിധാനം ഏത്?
4. നീതി ആയോഗിന്റെ അദ്ധ്യക്ഷൻ?
5. സംസ്ഥാന ആസൂത്രണ കമ്മിഷന്റെ ഉപാദ്ധ്യക്ഷൻ?
6. സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?
7. 'ആൾക്കൂട്ടം" ആരുടെ കൃതിയാണ്?
8. സുവർണക്ഷേത്രം (അമൃത്സർ) പണികഴിപ്പിച്ചതാര്?
9. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം?
10. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം?
11. പൂർണ ആന്തര പ്രതിഫലന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകരണം?
12. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ?
13. ഇന്ത്യൻ റെയിൽവേയുടെ ആദ്യ പേര്?
14. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ്?
15. ഐ.ബി.ആർ.ഡിയുടെ പൂർണ രൂപം?
16. ലീഗ് ഒഫ് നേഷൻസ് എന്ന ആശയം കൊണ്ടുവന്നത്?
17. മാൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയത് ആര്?
18. നീലവിപ്ളവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
19. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?
20. മ്യാൻമറിലെ കറൻസി?
21. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
22. നീറ്റുകക്കയുടെ രാസനാമം?
23. ജവഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓടിച്ചു തുടങ്ങിയ ട്രെയിൻ?
24. കംപ്യൂട്ടറിന്റെ പിതാവ്?
25. ത്വക്കിന് നിറം നൽകുന്ന വർണവസ്തു?
26. 'പമ്പയുടെ ദാനം" എന്നറിയപ്പെടുന്നത് ഏതു പ്രദേശം?
27. സൂര്യനെക്കുറിച്ചുള്ള പഠനം?
28. ഇന്ത്യാഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു?
29. വൈദ്യുതി കണ്ടുപിടിച്ചത്?
30. ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം ഏത്?
31. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
32. അവശിഷ്ട പർവതത്തിന് ഉദാഹരണം?
33. അശോകചക്രം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
34. വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ഏത്?
35. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി ഏത്
36. യമുനയുടെ മറ്റൊരു പേര്?
37. ഒരു പാർട്ടിക്ക് ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷ പാർട്ടി എന്ന സ്ഥാനം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സീറ്റ് വേണം?
38. ലോക്സഭയിൽ മണിബിൽ ഏതെന്നു സാക്ഷ്യപ്പെടുത്തുന്നത് ആര്?
39. ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ?
40. പ്രസിദ്ധമായ ഡക്കാൻ നയം നടപ്പാക്കിയ മുഗൾ രാജാവ്?
41. കൃഷ്ണരാജസാഗർ അണക്കെട്ട് ഏത് നദിയിൽ?
42. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
43. ചാമുണ്ഡിഹിൽസ് സ്ഥിതിചെയ്യുന്നത്?
44. ലാൽബാഗ് ഉദ്യാനം എവിടെയാണ്?
45. യക്ഷഗാനം ഉദയംകൊണ്ട സംസ്ഥാനം?
46. രോഹിയ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?
47. സസ്യശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?
48. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെയാണ്?
49. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം ഏതായിരുന്നു?
50. ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കുറവുള്ള സംസ്ഥാനം?
(1) സിറിൽറാഡ്ക്ളിഫ് (2) മൊണ്ടേക്സിംഗ് അലുവാലിയ (3) നീതി ആയോഗ് (4) പ്രധാനമന്ത്രി (5) കെ.എം. ചന്ദ്രശേഖർ
(6) ഡോ. അമർത്യാസെൻ (7) ആനന്ദ് (8) ഗുരു അർജുൻദേവ് (9)കുഷോക്ക് ബാഹുല (10) 1885 (11) ഫൈബർ ഓപ്റ്റിക് കേബിൾ
(12) പി.എൻ. പണിക്കർ (13) ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ (14) അയർലണ്ട് (15) ഇന്റർനാഷണൽ ബാങ്ക് ഫോർ റൂറൽ ഡെവലപ്മെന്റ്
(16) അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡോ വിൽസൻ (17) അക്ബർ (18) മത്സ്യ ഉത്പാദനം (19) അക്കാഡമി അവാർഡ് (20) ക്യാറ്റ്
(21) കഴുകൻ (22) കാൽസ്യം ഓക്സൈഡ് (23) ശതാബ്ദി എക്സ്പ്രസ് (24) ചാൾസ് ബാബേജ് (25) മെലാനിൻ (26) കുട്ടനാട്
(27) ഹീലിയോളജി (28) ന്യൂഡൽഹി (29) മൈക്കൽഫാരഡെ (30) 1936 (31) ആന്ധ്രാപ്രദേശ് (32)ആരവല്ലി (33) Laws of Dharma
(34) 2009 (35) ഗോദാവരി (ഇത് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണ്). (36) കാളിന്ദി
(37) ലോക്സഭയിലെ ആകെ അംഗബലത്തിന്റെ പത്തിലൊന്ന് (38) ലോക്സഭാ സ്പീക്കർ (39) മീരാകുമാർ (40) ഔറംഗസീബ് (41)കാവേരി (42)അരുണാചൽപ്രദേശ് (43)മൈസൂർ (44)ബാംഗ്ലൂർ (45)കർണാടക (46)ഹിമാചൽപ്രദേശ് (47)സിക്കിം (48)കൊൽക്കത്ത നാഷണൽ ലൈബ്രറി (49)കൊൽക്കത്ത (50)മിസോറാം