s

ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​പ​തി​ന​ഞ്ചാം​മ​ത് ​ചി​ത്രം​ ​വാ​ലാ​ട്ടി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ കൊല്ലത്ത് ആ​രം​ഭി​ച്ചു.​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​ളാ​ണ് ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്ന​ത്.​വി​ജ​യ് ​ബാ​ബു​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​ദേ​വ​നാ​ണ്.​ ​ഗോ​ൾ​ഡ​ൻ​ ​റെ​ട്രീ​വ​ർ,​ ​കോ​ക്ക​ർ​ ​സ്പാ​നി​യ​ൽ,​ ​റോ​ഡ്വി​ല്ല​ർ,​ ​ഇ​ന്ത്യ​ൻ​ ​തെ​രു​വു​ ​നാ​യ​ ​എ​ന്നി​വ​ർ​ ​ടോ​മി,​ ​അ​മ​ലു,​ ​ബ്രൂ​ണോ,​ ​ക​രി​ദാ​സ് ​എ​ന്നീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ​എ​ത്തു​ന്ന​ത്.​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​ഈ​ ​നാ​യ​ക​ളെ​യെ​ല്ലാം​ ​ചി​ത്ര​ത്തി​നാ​യി​ ​പ​രി​ശീ​ലി​പ്പി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​വി​എ​ഫ്എ​ക്‌​സി​ന്റെ​ ​സ​ഹാ​യ​മി​ല്ലാ​തെ​ ​നാ​യ​ക​ളെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​കൂ​ടി​യാ​കും​ ​വാ​ലാ​ട്ടി.​ ​വി​ഷ്ണു​ ​പ​ണി​ക്ക​ർ​ ​ക്യാ​മ​റ​യും​ ​അ​യൂ​ബ് ​ഖാ​ൻ​ ​എ​ഡി​റ്റി​ങും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​വ​രു​ൺ​ ​സു​നി​ലാ​ണ് ​സം​ഗീ​തം.