തിരുവനനന്തപുരം: ഗുരുവായൂരിൽ ക്ഷേത്രത്തിൽ പോയി 'ഇവിടെയാണോ കൃഷ്ണന്‍' എന്ന് ചോദിച്ച 'അഹങ്കാരത്തിന്' ശ്രീകൃഷ്ണ ജയന്തി ദിനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൃഷ്ണസ്തുതി പരിഹാരമാകില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. കൃഷ്ണസ്തുതി കൊണ്ട് പിണറായി വിജയൻ രക്ഷപ്പെടാന്‍ പോകുന്നില്ല ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിലൂടെ താത്ക്കാലിക രക്ഷ മാത്രമെ കിട്ടുവെന്നും ബി.ജെ.പി വക്താവ് പറയുന്നു. ഇടതുപക്ഷവും വലതുപക്ഷവും ജനങ്ങളിൽ നിന്നും അകലുന്നതിന്റെ ലക്ഷണവും ഭയവുമാണ് തിരഞ്ഞെടുപ്പ് നീട്ടുക എന്ന ഒത്തുതീര്‍പ്പ് തന്ത്രത്തിന് കാരണമായതെന്നും എല്‍.ഡി.എഫിന്റെ തന്ത്രത്തില്‍ യു.ഡി.എഫ് വീണു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഗോപാലകൃഷ്ണൻ പറയുന്നു.
മഹാഭാരത കഥയിൽ ദുരോധനന്റെ തുടയിലേറ്റ പ്രഹരത്തിനു സമാനമാണ് പിണറായിയുടെ ചങ്കിനേറ്റ പ്രഹരമായ സ്വര്‍ണ കള്ളക്കടത്ത് അടക്കമുള്ള ഇടപെടലുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംശയ നിഴവിലാണ്. ഗോപാലകൃഷ്ണൻ പറയുന്നു.