തിരുവനന്തപുരം: മന്തി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതെന്നും ധാർമ്മികത അൽപ്പമെങ്കിലുമുണ്ടെങ്കിൽ ജലീൽ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. കെ.ടി ജലീൽ തലയിൽ മുണ്ടിട്ടാണ് ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചെന്നിത്തല പരിഹസിച്ചു. ജലീനിൽ ക്രിമിനൽ കുറ്റമാണ് ചെയ്തിട്ടുളളതെന്നും എല്ലാ കേസുകളിലും മുഖ്യമന്ത്രിയാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.