ബുദ്ഗാം: ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നും ജെയ്ഷെ മുഹമ്മദ് ഭീകരന്റെ മൃതദേഹം സുരക്ഷ സേന കണ്ടെത്തി. ഷോപ്പിയാൻ സ്വദേശിയായ അഖിബ് ലോണാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സെപ്തംബർ ഏഴിന് സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിനിടെ ഇയാൾക്ക് പരിക്കേറ്റിരുന്നതായാണ് വിവരം. ഒരു ബാഗിൽ നിറയെ ആയുധങ്ങളും സേന കണ്ടെത്തിയിട്ടുണ്ട്.