blasters

കൊച്ചി : യുവ പ്രതിഭകളെ വളർത്തിയെടുക്കുകയും ഭാവി വാഗ്ദാനങ്ങൾ ആയി അവരെ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്സ് കെ.ബി‌.എഫ്‌.സി യംഗ് അംബാസഡർ പ്രോഗ്രാം ആരംഭിക്കുന്നു. ശക്തമായ കൂട്ടായ്മകൾ സൃഷ്ടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുക എന്നുള്ളതും പദ്ധതിയുടെ ലക്ഷ്യമാണ്. സംരംഭത്തിന്റെ ഭാഗമായി, ക്ലബിന്റെ യംഗ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ക്ലബിന്റെ മുഖവും ശബ്ദവും ആയി മാറുന്ന രീതിയിൽ നൈപുണ്യ സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ മാർഗനിർദേശം നൽകും. അതുൽ പി. ബിനു, ഫ്രാൻസിയോ ജോസഫ്, ജോവിയൽ പി. ജോസ്, സിദ്ധാർത്ഥ് സി ബസു എന്നിവരാണ് ക്ലബ്ബിന്റെ ആദ്യ 4 യുവ അംബാസഡർമാർ. ഇവർക്കായി ക്ലബ് ഓൺലൈൻ ഓറിയന്റേഷൻ സെഷൻ നടത്തിയിരുന്നു. “

യുവാക്കളുടെ ശബ്ദത്തിലും ശക്തിയിലും വിശ്വസിക്കുന്ന ഒരു സംരംഭം എന്ന നിലയ്ക്ക് യംഗ് അംബാസഡർ പ്രോഗ്രാം സ്പോർട്സിലൂടെ വിദ്യാഭ്യാസവും ശാക്തീകരണവും ലക്ഷ്യമിടുന്നു. ഇതിലൂടെ പ്രാദേശിക സ്കൂളുകളെയും കൂട്ടായ്മയെയും കണ്ടെത്തി അവരുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുന്നതിന് അവസരമൊരുക്കുന്നു. ക്ലബിന്റെ അംബാസഡർമാർ എന്ന നിലയ്ക്ക് ഈ കുട്ടികൾ ക്ലബിന്റെ യഥാർത്ഥ മനോഭാവം ഉൾക്കൊള്ളേണ്ടതും സമൂഹത്തിൽ ഇത് ചെലുത്തുന്ന സ്വാധീനം കണക്കാക്കേണ്ടതുമാണ് “.

നിഖിൽ ഭരദ്വാജ്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉടമ