pic

ന്യൂഡൽഹി: ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (81) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഡൽഹി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1939-ൽ ഛത്തീസ്‌ഗഢിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. തുടർന്ന് 1968ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേത്തി ആര്യസമാജത്തിൽ ചേർന്നു. 1977 ൽ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി സേവനമാനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.