തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീൽ. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇ.ഡി തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നായിരുന്നു ജലീൽ ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് മന്ത്രിയെ ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് മേധാവി തന്നെ അറിയിക്കുകയായിരുന്നു. കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും സമര പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ജലീലിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം കേന്ദ്ര നേതൃത്വവും രംഗത്തെത്തി. ഇ.ഡി ചോദ്യം ചെയ്ത വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാത്ത മന്ത്രിയാണ് ഇപ്പോൾ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.
Posted by Dr KT Jaleel on Friday, 11 September 2020