തിരുവനന്തപുരം : പ്ളസ് വൺ അലോട്ട് മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് ലെറ്ററിലുള്ള തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിലെത്തണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരം പ്രവേശനമോ നേടാം. താത്കാലികമെങ്കിൽ ഫീസ് അടയ്ക്കേണ്ട. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ട അലോട്ട്മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. വെബ്സൈറ്റിലെ Candidate Login Sports പരിശോധിക്കുക.