ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ചു യുവാക്കളെ ഇന്ന് ചൈന ഇന്ത്യയ്ക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. "ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ന് നിശ്ചയിക്കപ്പെട്ട സ്ഥലത്തു വച്ച് യുവാക്കളെ കൈമാറും.' -റിജിജു ട്വീറ്റ് ചെയ്തു.
സെപ്തംബർ രണ്ടിനാണ് ടാഗിൻ ഗോത്രത്തിൽപ്പെട്ട അഞ്ചുയുവാക്കളെ അരുണാചലിൽ നിന്ന് കാണാതായത്. വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തിൽ അഞ്ചുപേർ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.