സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സജീവമാണ് യുവതാരം അനാർക്കലി മരിക്കാർ. മുടി വെട്ടി പുതിയ ലുക്കിലേക്കു മാറിയ അനാർക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിനുമുമ്പിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
ഫോട്ടോഗ്രാഫർ നിധി സമീറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആനന്ദം, വിമാനം, ഉയരെ തുടങ്ങിയവയാണ് അനാർക്കലിയുടെ പ്രധാന ചിത്രങ്ങൾ. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങളാണ് അനാർകലിയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്.