ജപ്പാൻ,കൊറിയ,തായ്‌വാൻ,ചൈന എന്നീ രാജ്യങ്ങളിലെല്ലാം വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് വറുത്ത ബാർലി ഉപയോഗിച്ച് തയാറാക്കുന്ന ചായ. വിറ്റാമിൻ സി, ബി, അയേൺ, സിങ്ക്, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ ഇതിൽ നിന്ന് ലഭിക്കുന്നു. കലോറി തീരെയില്ലാത്തതിനാലും ഇതിലെ നാരുകൾ ദീർഘനേരത്തേക്ക് വിശപ്പ് ശമിപ്പിക്കുന്നതിനാലും ഭാരം കുറയ്ക്കാൻ മികച്ച മാർഗമാണ് ബാർലി ചായ. കൂടാതെ ഇതിലെ ആന്റി-ഓക്സിഡന്റുകളും ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിലുപരി നിരവധി ആരോഗ്യവശങ്ങളുമുണ്ട് . വയറിന്റെയും ദഹനത്തിന്റെയും പ്രശ്‌നങ്ങൾ അകറ്റാൻ ഉപയോഗിക്കാം. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. അണുബാധകളോട് പോരാടുന്ന ശ്വേതരക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ബാർലി ചായ സഹായകമാണ്. ഇതിലെ ആന്റി - ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളോട് പൊരുതി ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഉറക്കക്കുറവിനും ദന്തപ്രശ്‌നങ്ങൾക്കും പരിഹാരമാണ് ബാർലി ചായ.