covid-19

ന്യൂയോർക്ക്:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 28,639,357 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 918,928 ആയി. 20,563,932 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി ഇപ്പോഴും നിയന്ത്രണാതീതമാണ്. അമേരിക്കയിൽ ഇതുവരെ 6,635,933 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197,395 പേരാണ് യു.എസിൽ വൈറസ് ബാധമൂലം മരണമടഞ്ഞത്. 3,917,587 പേർ സുഖം പ്രാപിച്ചു.

ഇന്ത്യയിൽ 45 ലക്ഷത്തിലധികം കൊവിഡ് ബാധിതരാണ് ഉള്ളത്. ഇന്നലെ 96,551 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 45,62,414 ആയി ഉയർന്നു. ഇന്നലെ മാത്രം 1209 മരണമാണ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ മരണം 76,271ആയി. ഇതുവരെ രോഗമുക്തി നേടിയത് 35,42,663 പേർ. രോഗമുക്തി നിരക്ക് 77. 65 ശതമാനം.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീൽ തന്നെയാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,283,978 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.130,474 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,530,655 ആയി ഉയർന്നു.