ഹരിപ്പാട്: ലോക്ക് ഡൗണിൽ ജോലി നഷ്ടമായ മലയാളി യുവാവ് ഡൽഹിയിൽ ജീവനൊടുക്കി. ഹരിപ്പാട് സ്വദേശി വൈശാഖാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഡൽഹിയിലെ പഹഡ്ഗഞ്ച് ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇപ്പോൾ ഡൽഹി ലേഡി ഹാർഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജ്യത്ത് ലോക്ക് ഡൗണിൽ നിരവധിയാളുകൾക്ക് ജോലി നഷ്ടമായിരുന്നു.