തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേനംകുളത്തെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള ഫാക്ടറിയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞു രാവിലെ തന്നെ വാവക്ക് കാൾ എത്തി. ധാരാളം തൊഴിലാളികൾ ഉള്ള സ്ഥാപനം ,മാത്രമല്ല നിരവധി പ്രൊഡക്ടുകൾ അകത്തും ,പുറത്തുമായി ഇരിക്കുന്നു. പാമ്പിന് ഒളിഞ്ഞിരിക്കുവാൻ പറ്റിയ സ്ഥലം. അതിനാൽ തൊഴിലാളികൾ എല്ലാം പേടിച്ചിരിക്കുകയാണ് ,നടക്കുന്ന സമയത്തു അബദ്ധത്തിൽ പാമ്പിന്റെ കടിയേറ്റാലോ...
സ്ഥലത്തെത്തിയ വാവയ്ക്ക് പാമ്പിനെ അവസാനം കണ്ട സ്ഥലം കാണിച്ചുകൊടുത്തു. കുറേ ചാക്കുകൾ നിറയെ വേസ്റ്റ് വച്ചിരിക്കുന്നു അതിനടിയിലാണ് പാമ്പ്. ഒറ്റ നോട്ടത്തിൽ തന്നെ മൂർഖന്റെ കുറച്ചുഭാഗം കണ്ടു. ചാക്കുകൾ മാറ്റി പിടികൂടുന്നതിനിടയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാമ്പിനെ പിടികൂടി.അപ്പോഴാണ് വാവ അത് കണ്ടത് മൂർഖൻ വിഴുങ്ങിയത് അണലിയെ. അപ്പോഴേക്കും അടുത്ത കാൾ എത്തി.വീടിന്റെ മുറ്റത്തു ഒരു പാമ്പ് വലിയ ഒരു തവളയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ...