jayasankar-jaleel

മന്ത്രി കെ.ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് മലപ്പുറം സുൽത്താനല്ലാതെ ഒരു മന്ത്രി യു.എ.ഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്ന് സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്‌തിട്ടുണ്ടോയെന്നും ഇന്ത്യാ ചരിത്രത്തിൽ നമ്മുടെ കൊച്ചാപ്പയല്ലാതെ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്‌തിട്ടുണ്ടോയെന്നുമാണ് ജയശങ്കറിന്റെ പരിഹാസം. നമ്പർ വൺ കേരളം നമ്പർ വൺ കൊച്ചാപ്പ എന്ന കളിയാക്കലോടെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുൽത്താനല്ലാതെ? ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ?

നമ്പർ വൺ കേരളം

നമ്പർ വൺ കൊച്ചാപ്പ.