സിനിമകളിൽ സജീവമല്ലെങ്കിലും ഇന്നും തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ പ്രിയനടിമാരിൽ ഒരാളാണ് നടി റോജ സെൽവകുമാർ. തന്റെ വിശേഷങ്ങളെല്ലാം നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അത്തരത്തിൽ താരത്തിന്റെ കുടുംബത്തിൽ നടന്ന ഒരു ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ മനം കീഴടക്കിക്കൊണ്ടിരിക്കുന്നത്.
സംവിധായകൻ സെൽമണിയുടെയും റോജയുടെയും മകൾ അൻഷിയുടെ 17ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രത്തിൽ അമ്മയും മകളും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. കൗഷിക് എന്നൊരു മകൻ കൂടി റോജ- സെൽവമണി ദമ്പതികൾക്കുണ്ട്.