kannur-police

കണ്ണൂർ: പൊതുജനങ്ങൾക്ക് തടസമാകും വിധത്തിൽ വഴിയിൽ കച്ചവടം നടത്തി എന്നാരോപിച്ച് കണ്ണൂർ മാർക്ക‌റ്റിൽ ഉന്തുവണ്ടിയിൽ പഴ കച്ചവടം നടത്തിയയാൾക്കെതിരെ പൊലീസ് വാക്കേ‌റ്റം. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ടൗൺ എസ്.ഐ ബി.എസ് ബാവീഷ് പഴങ്ങൾ നിരത്തിവച്ച ഉന്തുവണ്ടി ചവിട്ടി തെറിപ്പിക്കാൻ ശ്രമിക്കുന്നതും തുടർന്ന് കുറേ പഴങ്ങൾ തെറിച്ച് വീഴുന്നതും കാണാം. സമീപത്ത് നിന്നവരിലാരോ ആണ് വീഡിയോ ചിത്രീകരിച്ചത്.

കച്ചവടക്കാരനുമായി വാക്കേ‌‌റ്റമുണ്ടായ ശേഷം ദേഷ്യത്തോടെ എത്തിയ എസ്.ഐ വണ്ടിയിൽ തൊഴിക്കുകയായിരുന്നു.

കച്ചവടക്കാരനെതിരെ നടന്നത് ഉത്തരേന്ത്യൻ മാതൃകയിലുള‌ള മനുഷ്യാവകാശ ലംഘനമാണെന്നും കു‌റ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കണ്ണൂർ ഡിസ്‌ട്രി‌ക്‌റ്റ് മർച്ചന്റ്സ് ചേംബർ ആവശ്യപ്പെട്ടു.

എന്നാൽ പൊതുജനങ്ങൾക്ക് തടസമാകും വിധം കച്ചവടം നടത്തരുതെന്ന് മുൻപും ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നാണ് പൊലീസ് പറയുന്നത്.പൊതുജനങ്ങൾക്ക് യാത്രാതടസമുണ്ടാക്കിയതിന് കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.