the-unusual-time

ദി അൺയൂഷ്വൽ ടൈം എന്ന ഹ്രസ്വ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രത്യേകതകൾ തന്നെയാണ് സിനിമ പ്രേമികൾ ഇത് ഏറ്റെടുക്കാൻ കാരണം. ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ കാഴ്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നൊരു ത്രില്ലർ സിനിമയാണിത്.

ഒരൊറ്റ ലൊക്കേഷനും, നെടുനീളൻ സിഗിൾ ഷോട്ടും ഉൾപ്പെടുത്തി വേറിട്ടൊരു ദൃശ്യാനുഭവമാണ് ദി അൺയൂഷ്വൽ ടൈം സമ്മാനിക്കുന്നത്. കൊവിഡ് മൂലം ഏവരും വീട്ടിലൊതുങ്ങിയപ്പോൾ പുതിയ സാദ്ധ്യതകൾ തേടിയിറങ്ങിയ യുവകൂട്ടായ്മയാണ് ചിത്രത്തിനു പിന്നിൽ. പുരുഷാധിപത്യത്തിന്റെ ഭീകരതയാണ് സിനിമ പറയുന്നത്.

പതിനേഴ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. പത്തു മിനിറ്റലധികവും ചിത്രീകരിച്ചിരിക്കുന്നത് സിംഗിൾ ഷോട്ടിലാണ്. ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജേർണലിസം വിദ്യാർത്ഥിയായ അനന്ദു പുലിതൂക്കനാണ്. അണിയറപ്രവർത്തകർ: ജോർജ് കെ.ജെ, ഷെഫിൻ മായൻ, റോസ് മരിയ, വൈശാഖ് സുധി, കാർത്തിക് രാജ്.