shivsena

മുംബയ്∙ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ ഷെയർ ചെയ്തതിന് വിരമിച്ച് നാവിക ഉദ്യോഗസ്ഥന് മർദ്ദനം. മദന്‍ ശര്‍മ്മ (65) എന്നയാൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് ശിവസേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബയിലെ ഈസ്റ്റ് കന്ദിവാലിയിലെ താമസ സ്ഥലത്തിന് സമീപത്തുവച്ചാണ് മദൻ ശർമയെ പ്രതികൾ ആക്രമിച്ചത്. മർദ്ദനത്തിൽ ഇദ്ദേഹത്തിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റു.ഇന്നലെ രാവിലെ 11.30ഓടെ ആയിരുന്നു സംഭവം.ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

अभिनेत्री कंगना राणावत के कार्यालय की तोड़फोड़ करके अपनी मर्दानगी दिखाने वाले सत्ताधारी शिवसेना ने अब सत्ता के मद में एक बुजुर्ग भूतपूर्व नौसेना अधिकारी मदन शर्मा को मारपीट करते हुए उनकी आंख को जबरदस्त चोट पहुंचाई है। मुख्यमंत्री घरबैठे तानाशाही चला रहे है। pic.twitter.com/qF2NVcIN55

— Atul Bhatkhalkar (@BhatkhalkarA) September 11, 2020

റസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ കളിയാക്കുന്ന വീഡിയോ ഷെയർ ചെയ്തിരുന്നതായി ശർമ പറഞ്ഞു. ഇതിന് പിന്നാലെ ഒരാൾ പേരും മേൽവിലാസവും അന്വേഷിച്ച് വിളിച്ചിരുന്നെന്ന് അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മദൻ ശർമ ശിവസേന പ്രവ‌ർത്തകർ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ട്വിറ്ററിലൂടെ രംഗത്തെത്തി. ' തീർത്തും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായ സംഭവമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.