rafeek-ahamed

ഏ​റ്റ​വും​ ​ ഗാ​ഢ​മാ​യി
കെ​ട്ടി​പ്പു​ണ​രേ​ണ്ട​തി​നാ​യാ​ണ്
പാ​മ്പു​ക​ൾ​ ​കൈ​കാ​ലു​ക​ൾ​ ​പോ​ലും
ഉ​പേ​ക്ഷി​ച്ച​ത്.
അ​തി​നാ​ൽ​ ​ത​ന്നെ​യാ​വാം​ ​ചി​ല​ന്തി​ക്ക്
എ​ട്ടു​കാ​ലു​ക​ൾ​ ​ഉ​ണ്ടാ​യ​ത്.
മേ​ഘ​ങ്ങ​ളെ
തൊ​ട​ണ​മെ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ
പ​ർ​വ്വ​ത​ങ്ങ​ൾ​ ​ഒ​രി​ക്ക​ലും
മ​ണ്ണി​ൽ​നി​ന്ന് ​ഉ​യ​രു​ക​യി​ല്ലാ​യി​രു​ന്നു.
ഭൂ​മി​യെ​ ​മ​ഴ​യാ​യ്
വ​ന്നു​ ​തൊ​ടാ​ന​ല്ലെ​ങ്കി​ൽ​ ​പി​ന്നെ
ജ​ലം​ ​ഇ​ങ്ങ​നെ​ ​നീ​റി​ ​നീ​റി​ ​നീ​രാ​വി
ആ​വേ​ണ്ട​തി​ല്ലാ​യി​രു​ന്ന​ല്ലൊ.
ഒ​ന്നോ​ർ​ത്താ​ൽ​ ​എ​ല്ലാം​ ​തൊ​ട​ലാ​ണ്.
തൊ​ട​ൽ​ ​മാ​ത്രം.
അ​ക്ഷ​രം​ ​കൊ​ണ്ട് ​വാ​ക്കി​നെ
വാ​ക്കു​കൊ​ണ്ട് ​അ​ർ​ത്ഥ​ത്തെ
ക​ണ്ണു​കൊ​ണ്ട് ​കാ​ഴ്ച​യെ
മൂ​ക്കു​ ​കൊ​ണ്ട് ​ഗ​ന്ധ​ത്തെ
ഒാ​ർ​മ്മ​ ​കൊ​ണ്ട് ​ജീ​വി​ത​ത്തെ
എ​ന്നി​ട്ടും​ ​നീ​ ​നീ​ട്ടി​യ​ ​കൈ​ ​തൊ​ടാ​തെ
ഞാ​ൻ​ ​ത​ല​കു​നി​ച്ചു.
താ​ഴെ
കു​ഞ്ഞു​മൂ​ക്കു​ക​ൾ​ ​മു​ട്ടി​ച്ച്
അ​രി​ച്ചു​ ​പോ​കു​ന്ന​ ​എ​റു​മ്പു​ക​ളു​ടെ
നി​ര​യ്ക്ക്
ഒ​രു​ ​കൊ​ഞ്ഞ​നം​ ​കു​ത്ത​ലി​ന്റെ​ ​ആ​കൃ​തി
ഉ​ണ്ടോ