മസാച്ചുസെറ്റ്സിലെ ഷാൻടെൽ ഡെസ്ജാർദിൻ എന്ന യുവതി തന്റെ ഒരു വയസുള്ള പട്ടിക്കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുമ്പോൾ കാണുന്നവരെ അത് ഞെട്ടിപ്പിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. ഈ പട്ടിക്കുട്ടി ഒരു ഷിഹ്-പൂ ആണ്. അതായത് ഷിഹ് സൂ എന്ന ബ്രീഡും പൂഡിൽ എന്ന ബ്രീഡും ചേർന്ന ഇനം. അവന്റെ കണ്ണും താടിയെല്ലും എല്ലാം മനുഷ്യനെപ്പോലെ ആണെന്നതാണ് ചിത്രം കണ്ടവരെയൊക്കെ ഞെട്ടിച്ചത്. സംഗതി പട്ടിക്കുട്ടിയുടെ കുഴപ്പം അല്ലെന്നും ഇത് മനുഷ്യന്റെ തലച്ചോറിൽ നടക്കുന്ന ഒരു പ്രവൃത്തിയാണെന്നുമാണ് ശാസ്ത്രഞ്ജർ പറയുന്നത്. പട്ടിയുടെ മുഖത്തെ നമ്മൾ പല രീതിയിലും വ്യാഖ്യാനിക്കാറുണ്ട്. വലിയ കണ്ണുകൾ ഉള്ള ഈ പട്ടിക്കുഞ്ഞിന്റെ മുഖം വിഷമിച്ചിരുന്ന ഒരു കുഞ്ഞിന്റെ മുഖം പോലെ തോന്നിയതാണ് പലരെയും അസ്വസ്ഥരാക്കിയത്. തന്റെ പട്ടിക്കുട്ടി ഒരു വികൃതിയും കാണിക്കാറില്ലെന്നും നല്ല അച്ചടക്കത്തോടെ വളരുന്നുണ്ടെന്നും ഷാൻടെൽ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. യോഗി എന്നാണ് ഈ പട്ടിക്കുട്ടിയുടെ പേര്. പലരും അവന്റെ മുഖം സിനിമാ നടന്മാരോടും ഉപമിക്കാറുണ്ട്. ഇത് യഥാർത്ഥ മുഖമാണോ അതോ വല്ല ഫോട്ടോ എഡിറ്റിങ്ങും ആണോ എന്നാണ് പലരുടെയും സംശയം.