തിരുവനന്തപുരം: വിവിധ വിവാദങ്ങളിൽ പെട്ട് രാജി വയ്‌ക്കേണ്ടി വന്ന മന്ത്രിമാർക്ക് കിട്ടാത്ത എന്ത് പ്രത്യേകതയാണ് മന്ത്രി കെ.ടി.ജലീലിന് ഇപ്പോൾ നൽകുന്നതെന്ന് ഇടത് മുന്നണി സർക്കാരിനെ വിമർശിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. ഇപ്പോൾ സർക്കാർ തലത്തിൽ നടക്കുന്ന കപടനാടകങ്ങൾക്ക് മറുപടി ലഭിക്കണമെന്നും മണക്കാട് സുരേഷ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു.
മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം.
ചോദ്യം ചെയ്യലിലും അഡ്ജസ്റ്മെന്റ്. നാണംകെട്ട സർക്കാരിൻ്റെ ആസനത്തിലെ ജലീൽ മന്ത്രിക്ക് ലാൽ സലാം.
തലയിൽ മുണ്ടിട്ട് ഒളിച്ച് ED ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് പോയ KT ജലീൽ രാജിവയ്ക്കില്ല.കാരണം പിണറായി ഇടയ്ക്കിടയ്ക്ക് പറയാറുള്ള ഉളുപ്പ് ജലീലിനില്ല. പിണറായിക്ക് ആകട്ടെ ആ വാക്കിൻ്റെ അർത്ഥവും അറിയില്ല.
ഔദ്യോഗിക വാഹനം സുഹൃത്തിൻ്റെ വീട്ടിൽ ഒളിപ്പിച്ചിട്ട് സുഹൃത്തിൻ്റെ വാഹനത്തിൽ ED ആസ്ഥാനത്ത് പോയ ജലീലിന് പുതിയൊരു നീതിയോ? അത് സർക്കാർ വകയോ? അന്വേഷണ ഏജൻസി വകയോ?
മാധ്യമങ്ങൾ മുൻകൂട്ടിയറിഞ്ഞ്, ജനങ്ങളെ അറിയിച്ച് നടന്ന ചോദ്യം ചെയ്യലുകളാണ് സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് നാളിതുവരെ നടന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ മണീക്കൂറെണ്ണി ജനം കാത്തിരുന്നതും യാഥാർത്ഥ്യമാണ്.എന്നാൽ KT ജലീലിന് പുതിയൊരു ട്രീറ്റ്മെൻറ്! ശിവശങ്കർ മുതൽ സാക്ഷാൽ കോടിയേരി മകൻ ബിനീഷ് വരെ പറകൊട്ടി നാട്ടാരറിഞ്ഞാണ് ചോദ്യം ചെയ്യലിന് പോയത്. എന്നാൽ ജലീൽ സാഹിബിന് എന്താ പ്രത്യേകത? ഭരണഘടന പദവി വഹിക്കുന്ന ഒരാൾ എന്തിന് ഔദ്യോഗിക വാഹനം വഴിയിൽ ഉപേക്ഷിച്ചു? ചോദ്യം ചെയ്യാനുള്ള നോട്ടീസ് ലഭിച്ച വിവരം എന്തുകൊണ്ട് മന്ത്രി മറച്ചുവച്ചു. എന്തുകൊണ്ട് മുഖ്യമന്ത്രി ഈ വിവരം പുറത്തു പറഞ്ഞില്ല. എന്തുകൊണ്ട് ED അധികൃതർ ഈ വിവരം മാധ്യമങ്ങൾക്ക് പരസ്യമാക്കിയില്ല എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ഇതൊക്കെ വലിയ സംശയങ്ങളാണ് ഉയർത്തുന്നത്. ശിവശങ്കരനിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അതുവഴി മുഖ്യമന്ത്രി, ബിനീഷ് കോടിയേരി വഴി പാർട്ടി സെക്രട്ടറി, KT ജലീൽ വഴി മന്ത്രിസഭയാകെ ഇപ്പോ ചോദ്യം ചെയ്യപ്പെടുന്നു.എന്നിട്ടും രാജിയുമില്ല അറസ്റ്റുമില്ല. ഈ കപടനാടകങ്ങളുടെ പിന്നിലെ അഡ്ജസ്റ്റ്മെൻറുകൾ പുറത്തു വന്നേ മതിയാകൂ.. അതിന് വേണ്ടി പൗരബോധം ഉയരണം. ബന്ധു നിയമന വിവാദത്തിൽ EP ജയരാജനും,ഫോൺ സെക്സിൽ A K ശശീന്ദ്രനും, കായൽ കൈയ്യേറ്റത്തിൽ തോമസ്സ് ചാണ്ടിക്കും ലഭിക്കാത്ത എന്ത് പ്രത്യേകതയാണ് KT ജലീലിന് ഇന്ന് ഉള്ളത്.മുഖ്യമന്ത്രി എന്തിന് ജലീലിനെ ഭയക്കുന്നു? ഈ ഒറ്റ ചോദ്യത്തിൻ്റെ ഉത്തരത്തിൽ എല്ലാ കാര്യങ്ങളും ഉണ്ടാകും. അതിനെ പുറത്ത് കൊണ്ടുവരാൻ ഈ അന്വേഷണത്തിന് സാധിക്കുമോ? ഈ അന്വേഷണം സുതാര്യമായിരിക്കുമോ? ഈ വക സംശയങ്ങളുടെ നിഴലിലായ ഈ അന്വേഷണ പ്രഹസനങ്ങൾക്ക് അധികം ആയുസ്സു നല്കാൻ പൊതു ജനം തയ്യാറാകില്ല.. CPM പാർട്ടിയിൽ ബോധമുള്ള നേതാക്കൾ വേറെയില്ലേ? മന്ത്രിസഭയിൽ ഈ കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഒരാളുമില്ലേ? കോൺഗ്രസ്സുകാരെ മരണവ്യാപാരികൾ എന്ന് വിളിച്ചവർ ഇപ്പോ കൊറോണ വ്യാപനം നടത്തി മുന്നേറുകയാണ്. ക്വാറൻ്റയിനിൽ ഇരുന്നാലും ഈ വക കാര്യങ്ങളിൽ ഇടപെടാമല്ലോ? ജലീലിൻ്റെ രാജിയിൽ കുറഞ്ഞ മറ്റൊന്നും സ്വീകാര്യമല്ല. അതിന് വേണ്ടി ഏതറ്റംവരെ പോകാനും പാർട്ടി തയ്യാറാകും. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് എല്ലാ പിന്തുണയും അറിയിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുകയാണ്. കൊറോണ ഭീഷണി ഉയർത്തി കഴിഞ്ഞ അഞ്ചു മാസം സർവ്വപ്രതിഷേധ ങ്ങളെയും നിർവീര്യമാക്കിയ സർക്കാരിന് ഇനി പിടിച്ചു നിൽക്കാൻ ജനം അവസരം നല്കില്ല. നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചത് മാത്രമല്ല ജലീലിലർപ്പിതമായ കുറ്റം.സർക്കാരിൻ്റെ മിക്ക അഴിമതിക്കും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രതിപുരുഷൻ്റെ റോളാണ് ജലീൽ നിർവ്വഹിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്തിൻ്റെ, ബന്ധുനിയമനത്തിൻ്റെ ,മാർക്ക് തട്ടിപ്പിൻ്റെ ആശാന് ഇനി പിടിച്ചു നിൽക്കാനാകില്ല. അടുത്ത വിക്കറ്റ് KT... പിന്നെയും വിക്കറ്റുകൾ വീണു കൊണ്ടിരിക്കും. മണക്കാട് സുരേഷ് KPCC ജനറൽ സെക്രട്ടറി