iran-blast

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. നാസിം ഷഹറിന്റെ തെക്ക് ഭാഗത്ത് തോഹിദ് സ്ട്രീറ്റിലെ ബാറ്ററി കടയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സ്‌ഫോടനത്തിൽ ഏകദേശം 30 ഓളം കെട്ടിടങ്ങൾക്കും 10 കാറുകൾക്കും നാശനഷ്ടം സംഭവിച്ചതായാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.