കിൻഷസ: കിഴക്കൻ കോംഗോയിലെ കമിതുഗയ്ക്ക് സമീപം ഇന്നലെ സ്വർണ ഖനി ഇടിഞ്ഞുവീണ് 50 പേർ മരിച്ചതായി റിപ്പോർട്ട്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. മരിച്ചവരിൽ ഭൂരിഭാഗം പേരും യുവാക്കളാണ്. കനത്ത മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. അപകടത്തെ തുടർന്ന് മറ്റു തൊഴിലാളികൾ ഖനിയുടെ പ്രവേശന കവാടത്തിന് മുന്നിൽ വിലപിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കോംഗോയിലെ സ്വർണ ഖനികളിൽ സമാനമായ സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ഉപയോഗശൂന്യമായ സ്വർണ ഖനിയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഇത് കൂടാതെ, കഴിഞ്ഞ വർഷം ജൂണിൽ രാജ്യത്തെ ചെമ്പ്, കോബാൾട്ട് ഖനികളിലുണ്ടായ അപകടത്തിൽ 43 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.