ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിനു നേരെ ഒരു വിഭാഗം സൈബർ ആക്രമണവുമായി എത്തിയിരിക്കുകയാണ്.
നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ പുതിയ മോഡേണ്‍ ലുക്ക് ആണ് ചിലരെ ചൊടിപ്പിച്ചത്. ‘18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ’ എന്നാണ് ഒരു കമന്റ്. അടുത്തത് എന്ത് വസ്ത്രമാണ് എന്നാണ് മറ്റൊരു വിമർശനം.
ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നും ചിലർ പറയുന്നു. അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
2019ലെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കെെയ്യടി നേടി. കഴിഞ്ഞ ദിവസമായിരുന്നു അനശ്വര 18-ാം പിറന്നാള്‍ ആഘോഷിച്ചത്.