
ജർമ്മനിയിലെ വൈസ്ബാഡനിൽ താമസിക്കുന്ന ഹെർബീ എന്ന മുള്ളൻപന്നിക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. കാരണം മറ്റൊന്നുമല്ല. ഫോട്ടോയിൽ ആളെ കാണാൻ നല്ല ഒാമനത്തമുണ്ട്.. ഇറ്റലി, ഓസ്ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങളിൽ കറങ്ങി നടന്ന് ഫാഷൻ മോഡലുകളെ പോലെയാണ് ഫോട്ടോഷൂട്ട്. ഉടമ തലിത ഗിർനസ് ആണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. തലിതയുടെ മരിച്ചുപോയ മുള്ളൻപന്നിയായ പോക്കിയോടൊപ്പമാണ് ഹെർബീ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഹെർബീ ഇപ്പോൾ പോക്കിയുടെ സ്ഥാനം ഏറ്റെടുത്ത് ആളുകളെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഹെർബീയോടൊപ്പം ചിലപ്പോൾ പൂച്ചകളും പട്ടികളും ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്.