മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന അവതാരകനാണ് ജീവ. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർക്കിടയിൽ ജീവ നേടിയെടുത്ത സ്വാധീനം വളരെ വലുതാണ്. തനതായ അവതരണ ശൈലിയിലൂടെയാണ് ജീവ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അവതാരക കൂടിയായ അപർണയാണ് ജീവയുടെ ഭാര്യ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും നിമിഷ നേരം കൊണ്ട് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. കൗമുദി ടി വിക്കു നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ മനസുതുറന്നത്. എന്ത് പ്രശ്നം വന്നാലും കാന്റി ക്രഷ് ഗെയിം കളിക്കുമെന്ന് ജീവ പറയുന്നു.
"എന്ത് പ്രശ്നം വന്നാലും കാന്റി ക്രഷ് ഗെയിം എടുത്ത് തോണ്ടിക്കോണ്ടിരിക്കും. ഒരു ദിവസം കാറിൽ യാത്ര ചെയ്യുമ്പോൾ സിനിമയെ കുറിച്ച് ഞങ്ങൾ സംസാരിക്കുകയായിരുന്നു. ചിലപ്പോൾ കുറച്ച് പടങ്ങളൊക്കെ ലഭിക്കും. ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങണം. സ്റ്റേജിൽ കയറി അവാർഡ് വാങ്ങിക്കണം. ഇതൊക്കെ പറഞ്ഞ് പാട്ടൊക്കെ വച്ച് കാറിൽ പോവുകയായിരുന്നു. അപ്പോഴാണ് ഒരു ശബ്ദം കേട്ടത്. വണ്ട് ഒരാളെ തട്ടി. പിന്നീട് അയാളെ ആശുപത്രിയിൽ കൊണ്ടുപോയി. ഞാൻ ടെൻഷനായി. അതൊക്കെ കഴിഞ്ഞ പിറ്റേ ദിവസം ഷൂട്ടിംഗിനും പോയി. അവിടുന്ന് കാൻഡി ക്രഷ് ഗെയിം കളിച്ചു. പിറ്റേ ദിവസത്തെ കാര്യമൊക്കെ ആലോചിച്ച് നിൽക്കാൻ സാധിക്കില്ലല്ലോ-താരം പറഞ്ഞു.
കാറിൽ വച്ചായിരുന്നു തങ്ങളുടെ ആദ്യ കിസെന്നും അപർണയെ കുറിച്ച് പറയവെ ജീവ പറഞ്ഞു. കോട്ടയം പുതുപ്പള്ളിയിൽ ഒരു ഷൂട്ടിനിടെ ആയിരുന്നു അത്. ഇപ്പോൾ തങ്ങളുടെ വിവാഹം കഴിഞ്ഞ അഞ്ച് വർഷമായി. എത്ര പറഞ്ഞിട്ടും അപർണയ്ക്ക് മാറ്റാനാകാത്ത സ്വഭാവത്തെ കുറിച്ചും ജീവ മനസുതുറന്നു.