പത്തനംതിട്ട: സംസ്ഥാനത്തെ 33-ാമത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി വിഭാഗം നാളെ കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, കെ.യു. കുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ആശുപത്രിയുടെ നടുത്തളത്തിൽ നടക്കുന്ന ചടങ്ങിൽ അമ്പതിൽ താഴെ ആളുകൾക്കാണ് പ്രവേശനം. ഒ.പി.വിഭാഗം മാത്രമാണ് ആരംഭിക്കുന്നത്.
ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലെ പത്തനംതിട്ടയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും പ്രയോജനം ലഭിക്കും. ശബരിമലയിൽ നിന്ന് വേഗത്തിലെത്താനും കഴിയും. അരുവാപ്പുലം പഞ്ചായത്തിലെ ആനകുത്തിയിലാണ് ആശുപത്രി.
പ്രവർത്തിക്കുന്ന വിഭാഗങ്ങൾ
ജനറൽ മെഡിസിൻ
പീഡിയാട്രിക്
ഒാർത്തോപീഡിയാട്രിക്
ഇ.എൻ.ടി
ഡെന്റൽ
സർജറി
ഒഫ്താൽമോളജി
മെഡിക്കൽ കോളേജ് ഇങ്ങനെ
കോന്നിയിൽ നിന്ന് 6 കിലോമീറ്റർ അകലം
ശബരിമലയിൽ നിന്ന് 81 കിലോമീറ്റർ
അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ നിർമ്മാണം തുടങ്ങി
കെ.യു. ജനീഷ് കുമാർ എം.എൽ.എ മുൻകൈയെടുത്ത് നിർമ്മാണം പൂർത്തിയാക്കി
ആദ്യ ഘട്ടത്തിൽ ചെലവാക്കിയത് 130 കോടി
ആശുപത്രി കെട്ടിടം 32,900 സ്ക്വയർ മീറ്ററിൽ
മെഡിക്കൽ കോളേജ് കെട്ടിടം 16,300 സ്ക്വയർ മീറ്ററിൽ
ഇനി വേണ്ടത്
മെഡിക്കൽ കോളേജ് തുടങ്ങാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം
ആശുപത്രി ഐ.പി കെട്ടിടം പൂർത്തിയാക്കണം
ഒാപറേഷൻ തിയേറ്റർ സജ്ജീകരിക്കണം
സ്റ്റാഫ് ക്വാർട്ടേഴ്സും ഹോസ്റ്റലും നിർമ്മിക്കണം