raghuvansh-prasad

പട്‌ന: കഴിഞ്ഞ ദിവസം ആർ.ജെ.ഡി വിട്ട മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിംഗിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കൊവിഡ് ബാധിതനായ പ്രസാദ് ഒരാഴ്ചയായി എയിംസിൽ ചികിത്സയിലാണ്‌. വെള്ളിയാഴ്ച രാത്രി 11.50 ഓടെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലാക്കിയതെന്ന് പ്രസാദിന്റെ സഹായി പറഞ്ഞു.