udhav-as-ravan

മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന ചിത്രം പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചു തന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

പരിക്കേറ്റ് രക്തമൊലിപ്പിച്ചുനിൽക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാൾ കൈമാറുന്നതാണ് ചിത്രത്തിലുളളത്. ഇവർക്ക് പിറകിലായി പത്തുതലകളുളള ഉദ്ധവ് താക്കറെയെയും കാണാം. ചിത്രത്തിനൊപ്പം മറാത്തിയിൽ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ' അവർ എന്നെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ ലക്ഷ്മിഭായിയുടെയും വീർ ശിവാജിയുടെയും കാലടികൾ ഞാൻ പിന്തുടരും. ധൈര്യത്തോടെ ഞാൻ മുമ്പോട്ടുപോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര' കങ്കണ കുറിച്ചു.