മുംബയ്: ഗായിക അനുരാധ പദുവാളിന്റെ മകനും സംഗീത സംവിധായകനുമായ ആദിത്യാ പദുവാൾ (35) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ മരണ വാർത്ത സ്ഥിരീകരിച്ചു. നല്ല മനുഷ്യസ്നേഹിയും സംഗീതഞ്ജനുമായ ആദിത്യയുടെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ശങ്കർമഹാദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
പരേതനായ സംഗീതജ്ഞൻ അരുൺ പദുവാളാണ് പിതാവ്. കവിത സഹോദരിയാണ്.