australia

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയ്‌ക്ക് 19 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്ര് ചെയ്ത ആസ്ട്രേലിയ നിശ്ചിത അമ്പതോവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. സെഞ്ച്വറിയുമായി സാം ബില്ലിംഗ്സും (118), അർദ്ധ സെ‌ഞ്ച്വറിയുമായി ജോണി ബെയർ സ്റ്രോയും പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ടിനെ വിജയ തീരം കടത്താനായില്ല. 10 ഓവറിൽ 3 വിക്കറ്റുൾപ്പെടെ 26 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡും 4 വിക്കറ്റ് വീഴ്ത്തിയ ആദം സാംപയുമാണ് ഇംഗ്ലണ്ടിനെ ചേസിംഗ് തകർത്തത്. നേരത്തെ ഗ്ലെൻ മാക്സ്‌വെല്ലിന്റെയും (77), മിച്ചൽ മാർഷിന്റെയും (73), സ്റ്റോയിനിസിന്റെയും (43) ബാറ്റിംഗാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ആർച്ചറും വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.